പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ ജങഷന് സമീപം കപ്ളി പാറയിലാണ് സംഭവം. ഇന്ന് വൈകുന്നേരം ആറിനാണ് അപകടം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.കൊട്ടെക്കാട് കിഴക്കേത്തറ ഷാമന്‍സിലില്‍ ഷാജഹാന്‍ - സലീന ദമ്ബതികളുടെ മകന്‍ ഷഫ്റീദ് (21) ആണ് മരിച്ചത്.മുണ്ടൂര്‍ ഭാഗത്തെ ബന്ധുവീട് സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുന്ന യുവാവ് സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം.
. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഒലവക്കോട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച യുവാവ് എഞ്ചിനിയറിങ് ബിരുദദാരിയാണ്. സഫാ ദ് ഏക സഹോദരനാണ്. പിതാവ് ഷാജഹാന്‍ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം പാലക്കാട് ജില്ല ആശുപുത്രിയില്‍.