എറണാകുളം ക്കോതമംഗലം: കൊച്ചി-മധുര ദേശീയപാതയില്‍ കുഴിയില്‍വീണ് ഓട്ടോറിക്ഷ മറിഞ്ഞ് വൃദ്ധന്‍ മരിച്ചു. നെല്ലിമറ്റം കോളനിപ്പടി കളരിക്കുടി ഔസേപ്പ് വര്‍ക്കി (ഔസേപ്പുട്ടി-74) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി ഏഴോടെ അയ്യങ്കാവിനും ശോഭനപ്പടിക്കും ഇടയിലുള്ള വളവിലാണ് അപകടം. കോതമംഗലത്തേക്ക് വരികയായിരുന്ന ഓട്ടോ എതിരെ വാഹനം വന്നപ്പോള്‍ അരികിലേക്ക് മാറ്റവേ റോഡരികിലെ കുഴിയില്‍ വീണ് മറിയുകയായിരുന്നു.
ഓട്ടോയുടെ അടിയില്‍പ്പെട്ട ഔസേപ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഹംസയ്ക്ക് ചെറിയ പരിക്കുണ്ട്
ഏലിക്കുട്ടിയാണ് ഔസേപ്പിന്റെ ഭാര്യ. മക്കള്‍: ജീസണ്‍, ജിനു. മരുമകന്‍: ജെസ്റ്റിന്‍.
.