മലപ്പുറം തിരൂരങ്ങാടി : ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടിലെ കോണിയുടെ മുകളിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താഴെചിനയിലെ ചെമ്പന്തറ അബൂബക്കറിന്റെ മകൾ അജിന ഫാത്തിമ (6) വയസ്സ് എന്ന കുട്ടിക്ക് ആണ് പരിക്കേറ്റത്. വീട്ടിനുള്ളിലെ കോണിക്ക് മുകളിൽ നിന്ന് താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ നാട്ടുകാരുടെയും സന്നദ്ധ പരവർത്തകരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെ എമർജൻസി മിഷൻ ആക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ടെകിലും കുട്ടിയുടെ സ്ഥിതി ഗുരുതമായി തുടരുന്നു എല്ലാവരുടെയും പ്രാർത്ഥന മാത്രം ആണ് ഇനി കുടുംബത്തിന്റെ പ്രതീക്ഷ 🤲