ആലപ്പുഴ: അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു
.തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ ചന്തിരൂരില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ലേക്ഷോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.