മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ ടിപ്പര്‍ കയറി മരണപ്പെട്ടു

 


 പത്തനംതിട്ട തിരുവല്ല : മകന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണ സ്ത്രീ ടിപ്പര്‍ കയറി മരിച്ചു.

കാവുംഭാഗം പുതുക്കാട്ടില്‍ വീട്ടില്‍ രാജമ്മ (50 ) ആണ് മരിച്ചത്. 


ഇന്ന് രാവിലെ പത്തേ മുക്കാലോടെ തിരുവല്ല - മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കില്‍ ആയിരുന്നു അപകടം. എതിരെ വന്ന വാഹനത്തില്‍ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post