മൂടാടി ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തുറയൂർ സ്വദേശി മരണപ്പെട്ടു



കോഴിക്കോട്: മൂടാടി വെള്ളറക്കാട് ദേശീയപാതയിൽ

കാറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കൽ

കേളേജിൽ ചികിത്സയിലായിരുന്ന വയോധികൻ

അന്തരിച്ചു. റിട്ട. അധ്യാപകനായ തുറയൂർ

പയ്യോളി അങ്ങാടി 'ശാരദാസി'ൽ മണിയൂർ ഇ

കൃഷ്ണൻ (80) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 4.15 ഓടെയായിരുന്നു

അപകടം, കോഴിക്കോട് ഭാഗത്തേക്ക്

പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക്  പോകുകയായിരുന്ന കാറും

കൂട്ടിയിടിക്കുകയായിരുന്നു.  സാരമായി പരിക്കേറ്റ കൃഷ്ണനെയും ഭാര്യ

ശാരദയെയും ഗുരുതര പരിക്കുകളോടെ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്ക ഇന്നലെ രാത്രിയോടെയാണ്കൃഷ്ണന്റെ മരണം.

മക്കൾ: എസ് കെ അനീഷ്, എസ് കെ അനൂപ് (സിപി ഐ എം പയ്യോളി ഏരിയാ കമ്മിറ്റി അംഗം),അനസ് (ദുബൈ)


Post a Comment

Previous Post Next Post