മലപ്പുറം എടവണ്ണ | അതിഥി തൊഴിലാളി ചാലിയാറിൽ
മുങ്ങി മരിച്ചു. ബിഹാർ കട്ടിഹാർ സാതബെഹാരി
സ്വദേശി മിത്തു കുമാർ (19) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4ന് എടവണ്ണ കുണ്ടുതോട്
കടവിലാണ് സംഭവം. ജോലി കഴിഞ്ഞ്
ചാലിയാറിൽ കുളിക്കാനിറങ്ങിയ ഇയാൾ
വെള്ളത്തിൽ മുങ്ങുകയായിരുന്നു.
നാട്ടുകാർ ഇയാളെ വെള്ളത്തിൽനിന്ന്
പുറത്തെടുത്ത് എടവണ്ണ സ്വകാര്യ
ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ
കോളജിലും എത്തിച്ചെങ്കിലും മരണം
സ്ഥിരീകരിക്കുകയായിരുന്നു. മമ്പാട് ഭാഗത്താണ്
ഇയാൾ താമസിക്കുന്നതെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ പൊലീസ്
അന്വേഷിക്കുകയാണ്.