താനൂരിൽ അപകട പരമ്പര രണ്ടിടങ്ങളിൽ വാഹനാപകടം മൂലക്കലിലും വട്ടത്താണി കമ്പനി പടിയിലും അപകടം.



മലപ്പുറം   താനൂർ മൂലക്കലിൽ മീൻ ലോഡ്മായി   പോവുകയായിരുന്ന വാഹനം ട്രാൻസ്ഫോർമറിൽ ഇടിക്കുകയും പിറകിൽ വന്ന കാർ നിയന്ത്രണം വിട്ട് മീൻ വാഹനത്തിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. അതെ സമയം വട്ടത്താണി കമ്പനി പടിയിലും മീൻ ചരക്കുമായി പോവുകയായിരുന്ന വാഹനവും അപകടത്തിൽപെട്ടു. അപകടത്തിൽപെട്ട വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരിക്കുണ്ട്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപെട്ടവരെ താനൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ കാരണമാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ 11. മണിയോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിൽ TDRF താനൂർ വളണ്ടിയേഴ്‌സും നാട്ടുകാരും പോലീസും പങ്കെടുത്തു.

Post a Comment

Previous Post Next Post