നിയന്ത്രണം വിട്ട സ്കൂട്ടര്‍ തടിലോറിയിലിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

 


കുറുകച്ചാല്‍: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെടുംകുന്നം കുന്നിക്കാട് പിടിശേരിമലയില്‍ തങ്കച്ചന്‍റെ മകന്‍ റോഷി (45) യാണ് മരിച്ചത്‌.

ഇന്നലെ രാത്രി 8.45 ഓടെ കറുകച്ചാല്‍ - മല്ലപള്ളി റോഡില്‍ നെടുങ്ങാടപ്പള്ളി ഇരുപ്പക്കല്‍പ്പടിക്കു സമീപമാണ് അപകടം.

മല്ലപ്പള്ളി ഭാഗത്തേക്കു പോയ റോഷി സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെത്തിയ തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോഷിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: റിനു, റിനി, റിനോഷ്.

Post a Comment

Previous Post Next Post