മലപ്പുറം ചങ്ങരംകുളം : പന്താവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൂനംമൂച്ചി സ്വദേശി കൊളപ്പുറത്ത് യൂസഫ് ഉണ്ണി (54)ആണ് മരിച്ചത്.
ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന യൂസഫ് സഞ്ചരിച്ച സ്കൂട്ടറിൽ എടപ്പാൾ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്ന കാർ ഇടിച്ചാണ് അപകടം
.പരിക്കേറ്റ യൂസഫിനെ നാട്ടുകാർ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഭാര്യ റാബിയ, മക്കൾ അനസ്, ഹർഷിദ്.