തിരുവനന്തപുരം: വാഹനാപകടത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. വാളിക്കോട് നെട്ടയില്‍ വെച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ ടീച്ചറാണ് മരിച്ച ജീന,ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. വാളിക്കോട് നിന്നും വന്ന ടിപ്പര്‍ ലോറി
നെട്ടയില്‍ വച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു
മാസങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരന്‍ മരണമടഞ്ഞിരുന്നു.