തൃശ്ശൂർ ചാവക്കാട്: തിരുവത്ര പുതിയറയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തു വീട്ടിൽ നിഖിൽ (33) ആണ് മരിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഉടൻതന്നെ ഇയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.