പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്  പയ്യോളി: ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ പ്രഭാതസവാരിക്കിറങ്ങിയ ആളാണ്  മരണപ്പെട്ടത് .ഇന്ന് രാവിലെ 8

മണിയോടെ പരശുരാം എക്സ്പ്രസ് ഇടിച്ചാണ്  മരണമെന്ന് കരുതുന്നു. പയ്യോളി പോലീസ്

സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ

പൂർത്തിയായി വരുന്നു.

പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന്

സമീപം തലക്കോട്ട് താമസിക്കും കാട്ടും താഴ

ഇബ്രാഹിം (69) ആണ് മരിച്ചത്.റിട്ട. വാട്ടർ

അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്

.തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന

പരശുരാം എക്സ്പ്രസ് ഇടിച്ചാണ് മരണം

സംഭവിച്ചത്. അയനിക്കാട് പള്ളിക്കും പയ്യോളി

രണ്ടാം ഗേറ്റിനും ഇടയിലാണ് അപകടം. പയ്യോളി

പോലീസും ആർ പി എഫും സ്ഥലത്തെത്തി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന്

ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം

ആശുപത്രിയിലേക്ക് മാറ്റും.



Post a Comment

Previous Post Next Post