കണ്ണൂർ കൂത്തുപറമ്ബ്: വയലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു.117 വട്ടിപ്രം മാവുള്ളചാല്‍ വീട്ടില്‍ രജീഷ് പുത്തലത്താ (37) ണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ സുഹൃത്തുക്കളോടൊപ്പം വീടിന് സമീപത്തെ വയലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കക്കാടങ്കണ്ടി ഗോവിന്ദന് - പ്രസന്ന ദമ്ബതികളുടെ മകനാണ്. ഭാര്യ: രജിന. മക്കള്‍: മക്കള്‍: നിരഞ്ജന, നിവേദ്യ (ഇരുവരും വട്ടിപ്രം യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അനീശന്‍, രജിന,അനൂപ്.