കോഴിക്കോട്: ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ വനിത കോച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ തൊണ്ടാമുത്തൂർ സ്വദേശിനി ജയന്തി (27) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഹോസ്റ്റൽ റൂമിലാണ് ജയന്തിയെ മരിച്ച നിലയിൽ കണ്ടത്. വിദ്യാർഥികളാണ് ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.