ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരണപ്പെട്ടു



 തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്  മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി_ _സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.


ഇന്ന് വൈകുന്നേരം  അഞ്ചുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. മുക്കം പോലീസും, ഫയർഫോഴ്സും, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്._

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post