കോഴിക്കോട് താമരശ്ശേരി: ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ ആണ് അപകടം കാറുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് വരുന്ന ഇന്നോവ കാറും താമരശ്ശേരി ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം.
ആയിശ(55), ഷൗക്കത്തലി (70), റഹീന (43), സലീന (48), യൂസഫലി (50), ഫിദ (19), ഫിദാൻ (4) എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Tags:
Accident