ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുത്ത ബസ്സ്‌ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്



കണ്ണൂർ  തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്ന ബസ് തട്ടി യുവതിക്ക് ഗുരുതരപരിക്ക് ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരി യിലെ വിനോദിന്റെ ഭാര്യ ലിഷക്കാണ്(40) കാലിന് പരിക്കേറ്റത്.

ബസിന്ടെ മുൻ ചക്രം തട്ടി ബസിനടിയിൽ കുടുങ്ങിപ്പോയ നിഷയെ ബസ് ജാക്കി വെച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. ഇന്ന് രാവിലെ 10 50 ഓടെയാണ് അപകടം.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




Post a Comment

Previous Post Next Post