കണ്ണൂർ : കരിവള്ളൂരിൽ ടാങ്കർ ലോറിയും കാറും
കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാർ
യാത്രക്കാരായ കാസർഗോഡ് ഉള്ളാൽ സ്വദേശി
കളായ റാസ്, ഫാസിൽ, അഷറഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ
കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കരിവള്ളൂർ ഓണക്കുന്നിൽ ശനിയാഴ്ച രാത്രി
10.30 ന് ആയിരുന്നു അപകടം. മംഗലാപുരത്തുനിന്നും ടാർ കയറ്റിപ്പോകുകയായിരുന്ന ടാങ്കറുമാ
യാണ് കാർ ഇടിച്ചത്. കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു