കോഴിക്കോട്മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയായ കർണ ലിയാസ് (45) നെയാണ് വൈകീട്ട് 6.45 ഓടെ കാണാതായത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിലാരംഭിച്ചു. വിശദ വിവരം ലഭ്യമല്ല