എടപ്പാൾ ടൗണിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി

 


       

 

 

മലപ്പുറം എടപ്പാൾ:

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും. ഇന്ന് വൈകിട്ട് 7:15 ഓടെ ആയിരുന്നു സംഭവം. ആർക്കും പരിക്കുകളില്ല.


Post a Comment

Previous Post Next Post