എറണാകുളം കാഞ്ഞിരമറ്റം ചാലക്കപ്പാറയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ് തകര്‍ത്ത് അപകടം; വാന്‍ ഡ്രൈവര്‍ക്കും ബസ് കാത്തുനിന്ന രണ്ട് സ്ത്രീകള്‍ക്കും ഗുരുതര പരിക്ക്
കര്‍ണാടകയില്‍ നിന്നും വാഴക്കുലകളുമായി പത്തനംതിട്ടയ്ക്ക് പോയ പിക് അപ്പ് വാന്‍ കാഞ്ഞിരമറ്റം, ചാലക്കപ്പാറയില്‍ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം.
പിക്കപ്പ് വാന്‍ ബസ് കാത്തു നിന്ന രണ്ട് സ്ത്രീകളെയും ഇടിച്ച് തെറുപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ കുലയിറ്റക്കര, വെള്ളക്കാട്ട്തടത്തില്‍ ടെല്‍മി (35) കുലയിറ്റക്കര, ഇടംപാടത്ത് ലീല (70) വാന്‍ ഡ്രൈവര്‍ വയനാട് കല്‍പ്പറ്റ സ്വദേശി അഷ്റഫ് (45) എന്നിവരെ യഥാക്രമം ലേക് ഷോര്‍, കോട്ടയം മെഡിക്കല്‍ കോളജ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു
.വെയിറ്റിംഗ് ഷെഡും സ്ത്രീകളെയും ഇടിച്ച് തെറുപ്പിച്ച വാന്‍, സമീപത്തെ കടയുടെ മുന്‍വശം ഇടിച്ച് തകര്‍ത്ത്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുടെ പുറകില്‍ ഇടിച്ചാണ് നിന്നത്. ഓട്ടോ ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്ത് സമീപത്തെ ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയ സമയത്താണ് അപകടം നടന്നത്.