അങ്കമാലി കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ദീർഘ ദൂര ബസിടിച്ച് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡിൽ താമസക്കാരനായ കോരൻകണ്ടൻ ശാഫിയുടെ ഭാര്യ സലീന (38) ആണ് മരിച്ചത്.
രാവിലെ 5.45ഓടെയായിരുന്നു അപകടം. അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് പിന്നിൽ ദീർഘ ദൂര ബസ് ഇടിക്കുകയായിരുന്നു.
സൗദിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സലീന വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.