മലപ്പുറം പെരിന്തല്‍മണ്ണ: പൊന്യാകുര്ശിയില് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു
കുന്നക്കാവ് സ്വദേശി കല്ലുവെട്ടുകുഴി വീട്ടില്‍ ബഷീറിന്റെ മകന് മുഹമ്മദ് ഷബീബ് (17) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിതാവ്: ബഷീര്‍. മാതാവ്: മുബീന. സഹോദരി: ജുമാന.
Tags:
Accident