കണ്ണൂർ പാനൂരിൽ യുവതിയെ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തി. പാനൂർ വള്ളിയായി
സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ്
വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ
കണ്ടെത്തിയത്.രാവിലെയാണ് സംഭവമുണ്ടായത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി
ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ
പറയുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ
പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച്
അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്
പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ
ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ
കിടപ്പുമുറിയിലാണ് യുവതിയെ
കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം.
കൈകളിൽ അടക്കം മാരകമായ
മുറിവേറ്റനിലയിലായിരുന്നു.