ചാലിയത്ത് മകനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം.



കോഴിക്കോട്ചാലിയത്ത് മകനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ സ്ത്രീക്ക്‌ ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം.

കടുക്ക ബസാര്‍ ടി.എം. നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ (43) ആണ് മരിച്ചത്.


കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്ബിനും കടുക്ക ബസാറിനുമിടയില്‍ വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. ചേളാരി തയ്യിലക്കടവിലുള്ള ഇവരുടെ കുടുംബ വീട്ടില്‍പോയി തിരിച്ചുവരുകയായിരുന്നു ഖദീജയും മകനും

.ഓട്ടോറിക്ഷയ്ക്ക് വഴി നല്‍കുന്നതിനിടെ തെറിച്ചുവീണ ഖദീജയുടെ ദേഹത്ത് ചാലിയം ഭാഗത്തുനിന്ന് വരുകയായിരുന്ന ഇന്‍സുലേറ്റഡ് ലോറി ഇടിക്കുകയായിരുന്നു.


കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാലിയത്ത് കബറടക്കും. മക്കള്‍: നബീല്‍, നാഫിഹ്. നിഹാദ്.

Post a Comment

Previous Post Next Post