കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
ക്ലീനര്‍ക്ക് സാരമായി പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 3.10ന് തെന്മല തിയറ്റര്‍ ജന്‍ക്ഷനിലായിരുന്നു അപകടം. തെങ്കാശി സാമ്ബുവര്‍വടകരൈ സ്വദേശി ആനന്ദകുമാര്‍(32) ആണ് മരിച്ചത്. തമിഴ്‌നാട് പാവൂര്‍സത്രത്തില്‍നിന്ന് കേരളത്തിലേക്കു പച്ചക്കറിയുമായി വന്ന മിനി ലോറി വളവില്‍ നിയന്ത്രണംവിട്ട് റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍ അകപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് മരിച്ചത്. ആനന്ദകുമാറിന്റെ തലയിലേക്ക് ലോറിയുടെ ക്യാബിന്‍ അമര്‍ന്നതാണു മരണകാരണം. തെന്മല പൊലീസും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചിട്ടും ആനന്ദകുമാറിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ വന്നതോടെ ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.