കൊടൈക്കനാലില്‍ എറണാകുളം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂര്‍ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകള്‍ക്കും 2 കുട്ടികള്‍ക്കും പരുക്കേറ്റു. ബുധൻ രാത്രി 9 മണിയോടെ കൊടൈക്കാനാല്‍ മേലെപുരത്തിനു സമീപമായിരുന്നു അപകടം.
എറണാകുളത്തു നിന്നുള്ള പതിനഞ്ചംഗ സംഘം കൊടൈക്കനാല്‍ സന്ദര്‍ശിച്ച് തിരിച്ചിറങ്ങുന്നതിനിടെ കൊടൈക്കനാല്‍-പളനി റോഡില്‍ മേല്‍പ്പള്ളത്തിന് സമീപം വാന്‍ നിയന്ത്രണം വിട്ടു 200 അടി താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു
.
യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സും പഴനി പൊലീസുമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.പരുക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.