നാവായിക്കുളത്തു ഇന്ന് നടന്ന മൂന്നു വാഹനാപകടങ്ങളിൽ 4 പേർക്കു പരിക്കേറ്റു

 


തിരുവനന്തപുരം നാവായിക്കുളം : രാവിലെ 11മണിക്ക് മാങ്ങാട്ടുവാതുക്കൽ ആദ്യ അപകടം നടന്നു കാറും ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം സംഭവിച്ചത് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. വൈകുന്നേരം 4 മണിക്ക് മാങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു ഓട്ടോയും പിക്ക് അപ്പും തമ്മിൽ ഇടിച്ചു അപകടം ഉണ്ടായത് അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി വൈകുന്നേരം 6.45ഓടെയാണ് നാവായിക്കുളം ഏതുകാട് ജംഗ്ഷനിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് മൂന്നാമത്തെ അപകടം നടന്നത്.. റോഡ് ക്രോസ്സ് ചെയ്ത ഓട്ടോയിലേയ്ക്ക് കാർ ഇടിച്ചു കയറുകയായിരുന്നു 1മാസം പ്രായമുള്ള കുഞ്ഞടക്കം 3പേർക്ക് പരിക്കേറ്റു ഇവരെ നാവായിക്കുളം PHC യുടെയും ശങ്കരനാരായണ സേവസമിതിയുടെയും ആംബുലൻസുകളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി

Post a Comment

Previous Post Next Post