ഗുജറാത്തിൽ തൂക്കുപാലം തകര്‍ന്ന് അപകടം: മുപ്പതിലേറെ പേര്‍ മരിച്ചു 40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 60 പേരെ കണ്ടെത്താനുണ്ട്


 അഹമ്മദാബാദ് : ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് അപകടത്തില്‍ 32 പേര്‍ മരിച്ചു. പ്രാദേശിക സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് മരണ വിവരം അറിയിച്ചത്. അപകട സമയം 500ലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. 40 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 60 പേരെ കണ്ടെത്താനുണ്ട്. തകര്‍ന്ന് വീണ് നിരവധി പേര്‍ നദിയില്‍ വീണു. മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെ യുള്ള പാലമാണ് തകര്‍ന്നത്.പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . വൈകിട്ട് അഞ്ചോടെയാണ് സംഭവം. വളരെ പഴക്കമുള്ള പാലത്തില്‍ അഞ്ച് ദിവസം മുന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്


 

Post a Comment

Previous Post Next Post