കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം മിനി ബസ് മറിഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ 4 കുട്ടികള്‍ അടക്കം 10 പേര്‍ക്ക് പരുക്കേറ്റു. ആളപായമില്ല. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 8.40 നായിരുന്നു അപകടം. തമിഴ് നാട്ടിലെ കാരക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവില്‍ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായതോടെ റോഡില്‍ തന്നെ മറിയുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.