കരുവഞ്ചാലില്‍ ജീപ് തലകീഴായി മറിഞ്ഞ് വയോധികന്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്



കണ്ണൂർ   ആലക്കോട്:  ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 10.15 ന് വെള്ളാട്

പാറ്റാക്കളത്താണ് അപകടം. ജീപ് ഡ്രൈവര്‍ മൈലംപെട്ടിയിലെ കോരനാണ്(78) മരിച്ചത്. യാത്രക്കാരായ മൈലം പെട്ടിയിലെ കേളപ്പന്‍ (55), ആയിച്ചന്‍ (80), വിനീത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈലംപെട്ടിയില്‍ നിന്ന് കരുവഞ്ചാലിലേക്ക് വരികയായിരുന്ന ജീപ് നിയന്ത്രണം വിട്ട് സമീപത്തെ കൃഷിയിടത്തിലേക്ക് മറിഞ്ഞ് താഴത്തെ റോഡിലേക്ക് തലകീഴായി പതിക്കുകയായിരുന്നു

. വാഹനത്തിനടിയില്‍ കുടുങ്ങിപ്പോയവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോരന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post