പെരിന്തൽമണ്ണ : അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ പെരിന്തൽമണ്ണ സ്വദേശി വള്ളൂരാൻ നിയാസിനെ (19) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .