കൊച്ചി മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
ഒഡീഷ സ്വദേശികളായ ശങ്കര്‍(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്‌ക്വയറിലാണ് സംഭവം. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവര്‍ക്ക് മുകളിലേക്ക് വീണതാണ് ദുരന്തകാരണം.
ഭിത്തിക്കടിയില്‍ കുടുങ്ങിയ ഇവരെ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീട് പുനര്‍നിര്‍മാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.