തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാതിരശ്ശേരി കടവില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിരായിമൂട് സ്വദേശി വിപിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സായിരുന്നു. വിപിന്‍റെ സുഹൃത്ത് ശ്യാമിന് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്. രണ്ടുപേരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാണാതായത്. പാതിരശ്ശേരി കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു രണ്ടുപേരും. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. പ്രദേശവാസിയായ വിപിന്‍ വര്‍ക് ഷോപ്പ് നടത്തിപ്പുകാരനാണ്. വിപിന്‍റെ സുഹൃത്താണ് കാണാതായ ശ്യാം.
Tags:
water-fall