കാസർകോട് വെള്ളരിക്കുണ്ട്: പരപ്പ, കനകപ്പള്ളിയില്‍ പാര്‍സല്‍ ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ ദാരുണമായി മരിച്ചു.
തുമ്ബയിലെ നാരായണന്റെ മകന്‍ ഉമേഷ് (22), പരേതനായ അമ്ബാടിയുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍ വള്ളിക്കടവ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂടറും വെള്ളരിക്കുണ്ടിലേക്ക് പാര്‍സലുമായി പോവുകയായിരുന്ന ലോറി വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടറില്‍ നിന്നും രണ്ട് പേരും തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ, ഓടിക്കൂടിയ പരിസരവാസികളും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഉടന്‍ പരപ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.