മലപ്പുറം ചെറുകുളമ്പിലും, പള്ളിക്കൽ കൂനൂൾ മാടും ആണ് അപകടം.
ഇന്നലെ ചെറുകുളമ്പിൽ സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വറ്റലൂർ മേക്കുളമ്പ് സ്വദേശി കോട്ടയില്‍ നൗഷാദ് എന്നവർ മരണപ്പെട്ടു. ഇന്നലെ രാവിലെ ആണ് അപകടം സ്കൂൾ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കുമായി കൂട്ടി ഇടിച്ച് റോഡിലേക്ക് തലയടിച്ചു വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു
പറമ്പിൽ പീടിക:ചാത്രത്തൊടി മഹല്ല് നിവാസി വട്ടപ്പറമ്പിൽ താമസിക്കുന്ന മേലാത്ത് (കോതമാക്കൽ) മുഹമ്മദ് എന്നവരുടെ മകൻ റാസിക്ക് മരണപ്പെട്ടു. കൂനൂൾ മാട് പാലത്തിന് സമീപം ഇന്നലെ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. അപകട കാരണം അറിവായിട്ടില്ല