കാസര്‍ഗോഡ് ബേക്കൂരില്‍ സ്കൂള്‍ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് അധ്യാപകരും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്.
ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പന്തല്‍ തകര്‍ന്നുവീണത്. ഇരുമ്ബ് വടികള്‍ കൊണ്ടും തകരഷീറ്റുകള്‍ കൊണ്ടും നിര്‍മിച്ച പന്തലാണ് വീണത്. പന്തലിനടിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഉച്ചസമയമായതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാനും മറ്റും പോയത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
പരുക്കേറ്റവരില്‍ നാല് കുട്ടികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് തലക്കാണ് പരുക്ക്
.പന്തല്‍ നിര്‍മാണത്തിലെ തകരാറാണ് അപടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ശാസ്ത്രമേള തുടങ്ങിയത്.