നിയന്ത്രണം വിട്ട ബസ്സ്‌ റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്




ക്കോഴിക്കോട് | നഗരത്തിനടുത്ത് വെള്ളിപറമ്ബില്‍ സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു

.ഇവരെ മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.


കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സിറാജുദ്ദീന്‍ എന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. വെള്ളിപറമ്ബിലെ വലിയ ഇറക്കം ഇറങ്ങിവരികയായിരുന്ന ബസ് പെട്ടെന്ന് വെട്ടിക്കുകയും റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് മതിലിലേക്ക് ഓടിച്ചുകയറ്റിയതെന്ന് സംശയിക്കുന്നു. മുന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. വൈകിട്ട് 4.15ഓടെയായിരുന്നു അപകടം. ഈ സമയം ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

Post a Comment

Previous Post Next Post