കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു,10 വയസുകാരിയ്ക്ക് ദാരുണാന്ത്യം,

  


കോട്ടയം  കാഞ്ഞിരപ്പള്ളി: ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം.തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന (10)യാണ് മരിച്ചത്.


ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം.കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡു സൈഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.

റോഡിൽ തലയടിച്ച് വീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post