കര്‍ണാടകയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറില്‍ കെഎസ്‌ആര്‍ടിസി ഇടിച്ചു; ഒന്‍പത് പേർ മരണപ്പെട്ടു 10 പേര്‍ക്ക് പരിക്കേറ്റു.


കര്‍ണാടകയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറില്‍ കെഎസ്‌ആര്‍ടിസി ഇടിച്ചു; ഒന്‍പത് പേർ മരണപ്പെട്ടു 

കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ ടെമ്ബോ ട്രാവലര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസും പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു.

അരസികേര താലൂക്കി ​ഗാന്ധി ന​ഗറിലാണ് അപകടമുണ്ടായത്. ടെമ്ബോ ട്രാവലറില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒന്‍പത് പേരും. ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം.


മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. ധര്‍മസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post