പാലക്കാട് പട്ടാമ്പി തൃത്താല സെന്ററിൽ കാർ ബസിലടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഞായറാഴ്ച കാലത്ത് ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതിൽ ഒന്നര വയസ്സുള്ള ഹൈസിൻ ആണ് മരണപ്പെട്ടത്. ആലൂർ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡിൽ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകടത്തിന് കാരണമാണ് സംഭവസ്ഥലത്ത് ഉണ്ടായവർ തൃത്താല പറഞ്ഞു.