എറണാകുളം മുവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ കിഴക്കേകോടിക്കുളം ആനിമൂട്ടില്‍ എ.കെ. മണി (52) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ആനിക്കാട് കണ്ണന്പുഴ കപ്പേളയ്ക്കു സമീപം ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാര്‍ മണിയെ ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടക്കത്താനം സൂപ്പര്‍ടെക് കന്പനിയില്‍ 15 വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മണി. ഭാര്യ: മഞ്ജു. ഇരട്ടക്കുട്ടികളായ നിള, നക്ഷത്ര എന്നിവരാണ് മക്കള്‍.