നെട്ടിയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.