മലപ്പുറം എടപ്പാൾ: ചിനക്കത്തൂർ പൂരത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് എടപ്പാള്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
കോലൊളമ്പ് സ്വദേശി അരിയാടത്ത് സുബ്രഹ്മണ്യന്റെ മകന്‍ സുമേഷ് (40) ആണ് മരിച്ചത്.
പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പൂരപ്പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് താഴത്തേക്കു തെറിച്ചു വീണ സുമേഷിനെ
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു
മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
കോലൊളമ്പിലെ നാദം ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
മാതാവ്. സുഷമ. സഹോദരങ്ങള്‍.സനില, സുധീഷ്.