മക്ക- ബഹ്റൈനിൽനിന്ന് മകനൊപ്പം ഉംറ നിർവഹിക്കാനെത്തിയ ശേഷം കാണാതായ മലയാളി വനിതയെ കണ്ടെത്തി. അഞ്ചു ദിവസം മുമ്പ് കാണാതായ കണ്ണൂർ കൂത്തുപറമ്പ് റഹീമയെയാണ് കണ്ടെത്തിയത്. മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇവരുണ്ടായിരുന്നത്. ഉംറ നിർവഹിച്ച ശേഷം വഴി തെറ്റിയ ഇവർ പിന്നീട് ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. മക്കയിലെ സാമൂഹ്യ പ്രവർത്തകരും മകനും റഹീമക്ക് വേണ്ടി തെരച്ചിൽ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്.
ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക പരിശോധനക്ക് വിധേയമാക്കി
By ദ മലയാളം ന്യൂസ് -
25/03/2025