കണ്ണൂർ പയ്യന്നൂർ: വിവാഹനിശ്ചയം കഴിഞ്ഞു മടങ്ങിയ യുവാവ് മുംബൈയിലെ എണ്ണപ്പാടത്ത് റിഗ്ഗിലുണ്ടായ അപകടത്തിൽ മരിച്ചു. പയ്യന്നൂർ തെരുവിലെ അഞ്ചാരവീട്ടിൽ രാജീവന്റെയും കുഞ്ഞിമംഗലം കുതിരുമ്മലിലെ പ്രഷീജയുടെ യും മകൻ രാഹുൽ രാജീവ് (29) ആണ് മരിച്ചത്. ജോലിക്കിടെ പൈപ്പ് തലയിൽ വീണാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു രാഹുൽ. അവധിക്ക് ശേഷം ഈ മാസം ഏഴിനാണ് ജോലി സ്ഥലത്തേക്കു മടങ്ങിയത്. ഡ്യൂട്ടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. ഫുട്ബോൾ താരമായ രാഹുൽ സംസ്ഥാന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സഹോദരി: രഹ രാജീവ്(അബുദാബി). മൃതദേഹം ബുധനാഴ്‌ച രാവിലെ 8ന് കുഞ്ഞിമംഗലത്ത് മാതാവിൻ്റെ വീട്ടിലും 9.30ന് പയ്യന്നൂർ തെരുവിലെ വീട്ടിലും പൊതുദർശനത്തിനു ശേഷം സംസ്‌കാരം 10ന് തെരു ശ്‌മശാനത്തിൽ.