ആലപ്പുഴയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചേർത്തല നഗരത്തിൽ ആശുപത്രികവലയിലാണ് സംഭവം.ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന് അജയ്(19)അണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. ബസ് വരുന്നത് കണ്ട് ബൈക്ക് ബ്രേക്ക് പിടിച്ചെങ്കിലും ബസിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു