കോഴിക്കോട് പന്തീരങ്കാവ് : പാലാഴി ഏഴ് വയസുകാരന്‍ ലാൻഡ് മാർക്ക് ഗ്രൂപ്പിൻറെ ഫ്‌ളാറ്റില്‍ നിന്ന് വീണ് ദാരുണമായി മരണപ്പെട്ടു. ഈ ഫ്ലാറ്റിൽ താമസക്കാരായ ദമ്പതികളുടെ മകൻ ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. കോഴിക്കോട് പാലാഴിക്കടുത്തുള്ള ലാന്‍ഡ് മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..