സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രണ്ടു പേർ മുങ്ങി മരിച്ചു



പാലക്കാടും തിരുവല്ലയിലും രണ്ടു പേർ മുങ്ങി മരിച്ചു. തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു (17) ആണ് മരിച്ചത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരിന്നു. നരസിമുക്കിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post